ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തതാണ് ഇന്നത്തെ പ്രധാന വാർത്ത. മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത് ദുഃഖ വാര്ത്തയായി. ചരിത്രപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ പട്ടാപ്പകൽ നടന്ന കൊള്ളയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതും കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന കണ്ടെത്തലും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും ഇന്ന് വാർത്തകളിൽ ഇടം നേടി.
വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി. ബെംഗളൂരു സ്വദേശിയാണ് അനന്തസുബ്രഹ്മണ്യം.
കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്. മോഷ്ടാക്കളിലൊരാൾ രത്നങ്ങൾ പ്രദർശനത്തിനായി സൂക്ഷിച്ച ചില്ലുകൂട് തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് തിങ്കളാഴ്ചയും ആവർത്തിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @MuseeLouvre എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

