പത്തനംതിട്ട: ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് ദേവസ്വം ബോർഡിനോട് തന്ത്രി കണ്ഠരര് രാജീവര്. ആവശ്യം ഉന്നയിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് തന്ത്രി കണ്ഠരര് രാജീവര് കത്ത് നൽകി.
ഒക്ടോബർ 11നാണ് ദേവസ്വം ബോർഡിനെ സമീപിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
വാജി വാഹന വിഷയം മുൻനിർത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]