.news-body p a {width: auto;float: none;}
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരേക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടുംതുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. മുരളീധരനോട് സഹതാപമേയുള്ളൂ. സ്വന്തം അമ്മയെ അപമാനിച്ച ആൾക്കായി കെ മുരളീധരൻ വോട്ട് ചോദിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ കെ മുരളീധരൻ കോൺഗ്രസ് വിട്ട് പോകില്ലെന്ന് രമേശ് ചെന്നിത്തല അറയിച്ചു. കെ മുരളീധരൻ ഒരിക്കലും ബിജെപിയിൽ പോകില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജെപിയിലേക്ക് ക്ഷണിച്ച ആൾക്കാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് കോൺഗ്രസിന്റെ പോരാട്ടം ഇടതുപക്ഷവുമായെന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിൽ മികച്ച ഭൂരിപക്ഷത്തോടെ പാലക്കാട് ജയിക്കും. ഇശ്രീധരൻ നിന്നിട്ട് ജയിച്ചില്ല. മറ്റൊരു സ്ഥാനാർത്ഥിക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]