
പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കുറഞ്ഞു. ദർശനം കാത്ത് നിൽക്കുന്ന തീർത്ഥാടകരുടെ നിര വലിയ നടപ്പന്തൽ പിന്നിട്ട് വനം വകുപ്പ് ഓഫീസ് പരിസരം വരെയായി. ഇന്നലെ രാത്രി 11 ന് നടയടച്ചപ്പോൾ ക്യൂവിലുണ്ടായിരുന്ന മുഴുവൻ ഭക്തരും പതിനെട്ടാം പടി ചവിട്ടി ദർശനം നേടി. ഇന്ന് പുലർച്ചെ നട തുറന്നപ്പോൾ ആദ്യദർശനം ഇവർക്കായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച് ഇന്ന് വെർച്ചൽ ക്യൂ ബുക്കിംഗ് കുറവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]