
മലപ്പുറം: നിലമ്പൂരിൽ ഏഴ് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 50കാരന് 35 വർഷവും മൂന്ന് മാസവും കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. പൂക്കോട്ടുംപാടം തൊട്ടുങ്ങൽ കെട്ടുങ്ങൽ വീട്ടിൽ രാജനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്. പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
പിഴത്തുക അതിജീവിതക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ 15 മാസം കൂടി ശിക്ഷ അനുഭവിക്കണം. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ കെ എൻ സുകുമാരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സാം കെ ഫ്രാൻസിസ് ഹാജരായി. ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
രഹസ്യ വിവരം, സീരിയൽ നടിയുടെ വീട്ടിൽ പൊലീസെത്തി; കണ്ടെത്തിയത് എംഡിഎംഎ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]