
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജര്‍മ്മനിയിലേക്കും ഓസ്ട്രിയയിലേക്കും നഴ്സുമാര്‍ക്ക് സൗജന്യ നിയമനം. ജര്‍മ്മനിയില്‍ നഴ്സുമാരുടെ 500 ഒഴിവുകളാണുള്ളത്. നഴ്സിങ്ങില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതല്‍ 4000 യുറോ വരെയായിരിക്കുമെന്ന് ഒഡെപെക്ക് അറിയിച്ചു.
തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെന്‍ഡും നല്‍കും. ആകര്‍ഷകമായ ശമ്പളം കൂടാതെ വിസ, എയര്‍ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. നവംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ഒക്ടോബര്‍ 28നു മുന്‍പ് [email protected] ലേക്ക് ഇമെയില്‍ ചെയ്യുക.
ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ 50 ഒഴിവുകളാണുള്ളത്. നഴ്സിങ്ങില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതല്‍ 4000 യൂറോ വരെ. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ഒക്ടോബര്‍ 26ന് മുന്‍പ് [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം.
വിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ് സെെറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം എന്ന് അധികൃതർ അറിയിച്ചു. 04712329440/41/42/43/44/45, 77364 96574.
ലൈംഗിക അതിക്രമ പരാതി: ‘മല്ലു ട്രാവലർ’ ഷാക്കിറിന് ഇടക്കാല മുൻകൂർജാമ്യം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം
Last Updated Oct 20, 2023, 5:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]