

സംസ്ഥാനത്ത് പന്ത്രണ്ട് എസ്ഐ മാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം: കോട്ടയത്ത് കോട്ടയം ഈസ്റ്റ്, ചിങ്ങവനം, മണിമല, കറുകച്ചാൽ, കുമരകം, മണർകാട് , വാകത്താനം, പള്ളിക്കത്തോട്, തിടനാട്, പൊൻകുന്നം, വെള്ളൂർ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാർക്ക് സ്ഥലം മാറ്റം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് പന്ത്രണ്ട് എസ്ഐ മാരെ ഇൻസ്പെക്ടർമാരാക്കി സ്ഥാനക്കയറ്റം നൽകി. കോട്ടയം ഈസ്റ്റ്, ചിങ്ങവനം, മണിമല, കറുകച്ചാൽ, കുമരകം, മണർകാട് , വാകത്താനം, പള്ളിക്കത്തോട്, തിടനാട്, പൊൻകുന്നം, വെള്ളൂർ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാരേയും സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി.
അഭിലാഷ് എ.എൽ , വി.എസ് അനിൽകുമാർ , നിധിൻ ടി.കെ , ബോബി വർഗീസ് , അമീർ സിങ്ങ് ,
ജയപ്രകാശ് വി, കിരൺ എസ് , ഷമീർ എസ്, സഞ്ജു ജോസഫ്, ശ്രീകുമാർ എസ്
വിനീഷ് വി.എസ്, രതീഷ് പി.എം എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ച എസ്ഐമാർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഈസ്റ്റ് എസ് എച്ച് ഒ ആയി യു.ശ്രീജിത്തും, ചിങ്ങവനം എസ്എച്ച്ഒ ആയി
വി.എസ് അനിൽകുമാറും, മണർകാട് എസ് എച്ച് ഒ ആയി അനിൽ ജോർജും
വാകത്താനം എസ്എച്ച്ഒ ആയി എം.പി എബിയും , പള്ളിക്കത്തോട് എസ്എച്ച്ഒ ആയി
ഹരികൃഷ്ണനും , കുമരകം എസ്എച്ച്ഒ ആയി എ.എസ്. അൻസിലും, പൊൻകുന്നം എസ് എച്ച്ഒ ആയി ദിലീഷ് ടി യും , തിടനാട് എസ്എച്ച്ഒ ആയി രാജേഷ് എമ്മും , മണിമല എസ്എച്ച്ഒ ആയി ജയപ്രകാശ് വി യും, കറുകച്ചാൽ എസ് എച്ച് ഒ ആയി പ്രശോഭ് കെ.കെയും എത്തും. നിലവിൽ കുമരകം എസ് എച്ച് ഒ ആയ ബിൻസ് ജോസഫിന് വിജിലൻസിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]