കോഴിക്കോട്:ട്രെയിനിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിലാണ് സംഭവം. തൃശ്ശൂരിനും കോഴിക്കോടിനും ഇടയിലാണ് ഇയാൾ യുവതിക്ക് നേരെ നഗ്നത പ്രദശനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ യുവതി പൊലീസിന് പരാതി നൽകി.
യുവതിയുടെ പരാതിയെ തുടർന്ന് റെയിൽ വെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരിൽ വെച്ചാണ് വയനാട് സ്വദേശി സന്ദീപ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബൈക്കിലെത്തി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 32കാരനെ സിസിടിവി ദൃശ്യങ്ങൾ വച്ച് പിടികൂടി
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനവുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂർ പഴഞ്ഞിപ്പാറ ഹരിജൻ കോളനി വി.എസ്.ഭവനിൽ വി.എസ്.സജുവെന്ന 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയിൽ വച്ച് സ്കൂളിൽ പോവുകയായിരുന്ന 5-ാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്.
ബൈക്കിൽ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിർത്തി ലൈംഗീക അവയവം പുറത്ത് എടുത്ത് ചേഷ്ടകൾ കാട്ടുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ മാറനല്ലൂർ പൊലീസ് സി സി ടിവി ദൃശ്യങ്ങൾ ഉൾപെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ആഴ്ചകളായി ട്രെയിനിൽ നിന്ന് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം, വിമുക്തഭടൻ പിടിയിൽ
Last Updated Oct 19, 2023, 3:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]