ദുബായ് : ദുബായിലെ കരാമയിലെ അപ്പാർട്ട്മെന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മലയാളി മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് മരിച്ചത്.
പരിക്കേറ്റ മറ്റു ഒമ്പത് മലയാളികൾ ബർ ദുബായിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നു. കണ്ണൂർ സ്വദേശികളായ നിതിൻ ദാസ്, ഷനിൽ, നഹിൽ എന്നിവരുടെ നില അതീവ ഗുരുതരമാണ്.പരിക്കേറ്റവരെ വിധക്ത ചികിത്സകായി റാഷിദ് ആശുപത്രിയിലും എൻഎംസി ആശുപത്രിയിലും പ്രവേശിപ്പിച്ചു.മരിച്ച അബ്ദുള്ള ജോലി ചെയ്തിരുന്നത് കരാമയിലെ അൽ മദീന ഫ്രൂട്ട് ഷോപ്പിലാണ്. ഫ്ലാറ്റിൽ മലയാളി സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം നടന്നത് .കരാമയിലെ ബിൻ ഹൈദർ ബിൽഡിംഗിൽ ആണ് തീപിടുത്തം നടന്നത്. ഏകദേശം 15 ഓളം ആളുകൾ ആ സമയത്ത്കെട്ടിടത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
സംഭവം നടന്ന ഉടൻ പോലീസ് എത്തി. വിദഗ്ദ്ധർ സ്ഥലത്തെത്തി അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.