കൊച്ചി ∙
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് കപട ഭക്തനെ പോലെയെന്ന് പ്രതിപക്ഷ നേതാവ്
.
ശബരിമലയില്‍ പിണറായി ഭരണകൂടം എന്താണ് ചെയ്തതെന്ന് അയ്യപ്പഭക്തര്‍ക്ക് നല്ല ഓർമയുണ്ട്. കാപട്യം ജനം തിരിച്ചറിയും.
സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചരണത്തിനു തുടക്കം കുറിച്ച എം.വി. ഗോവിന്ദന് പഠിപ്പിക്കാന്‍ വരേണ്ട.
വൈപ്പിന്‍ എംഎല്‍എയ്ക്ക് എതിരായ വര്‍ത്ത പുറത്തുവന്നത് സിപിഎമ്മില്‍ നിന്നാണ്. ഉമ്മന്‍ ചാണ്ടിയുടെ മകളെയും വനിതാ മാധ്യമ പ്രവര്‍ത്തകരെയും അപമാനിച്ചതില്‍ എന്ത് നടപടിയെടുത്തുവെന്നും സൈബർ ആക്രമണത്തിൽ പൊലീസിന്റേത് ഇരട്ടനീതിയാണെന്നും സതീശൻ പറഞ്ഞു.
‘‘തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് പിണറായി വിജയനു യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
ശബരിമലയില്‍ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിനു കൂട്ടുനിന്ന് പൊലീസിനെ ഉപയോഗിച്ചു നടത്തിയ ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിച്ചു കൊണ്ടാണ് അയ്യപ്പ സംഗമത്തില്‍ പ്രസംഗിച്ചത്. ഇപ്പോള്‍ ഭക്തിയുടെ പരിവേഷമായി പിണറായി വിജയന് മാറിയിരിക്കുകയാണ്.
ഒന്‍പതര കൊല്ലം ശബരിമലയില്‍ ഒരു വികസനവും നടത്താത്ത സര്‍ക്കാരാണ് മാസ്റ്റര്‍ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. യുഡിഎഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല.
സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ ? കേസുകള്‍ പിന്‍വലിക്കുമോ ? എന്തിനാണ് തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്നത് ? ഭക്തരെ കബളിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പിണറായി ഭരണകൂടം എന്താണ് ശബരിമലയില്‍ ചെയ്തതെന്ന് അയ്യപ്പഭക്തര്‍ക്കും വിശ്വാസികള്‍ക്കും നല്ല ഓർമയുണ്ട്.
അതൊന്ന് ഓർമപ്പെടുത്താന് അയ്യപ്പ സംഗമം സഹായിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കപടഭക്തിയാണെന്ന് ഒന്നു കൂടി തെളിഞ്ഞിരിക്കുകയാണ്.
വര്‍ഗീയവാദികള്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന സംഗമത്തില്‍ വായിച്ചത്.
തിരഞ്ഞെടുപ്പിനു വേണ്ടി നടത്തുന്ന രാഷ്ട്രീയത്തിന്റെ വേറൊരു രൂപമാണ്. എന്നിട്ടാണ് മറ്റുള്ളവരുടെ ഭക്തിയെ മുഖ്യമന്ത്രി കളിയാക്കുന്നത്.
ഞങ്ങളുടെ ഭക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.
ഭക്തിയും വിശ്വാസവും സ്വകാര്യമായ കാര്യങ്ങളാണ്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പല്ലേ ഭക്തരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നു തോന്നിയത്.
കഴിഞ്ഞ സര്‍ക്കാര്‍ 112 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടും ഇതുവരെ ഒന്നും ചെയ്തില്ല. ശബരിമലയിലേക്ക് നല്‍കേണ്ട
82 ലക്ഷം രൂപ പോലും മൂന്നു വര്‍ഷമായി കൊടുക്കാത്ത സര്‍ക്കാരാണിത്. ശബരിമലയിലെ സാനിറ്റേഷന്‍ സൊസൈറ്റിക്കും സര്‍ക്കാര്‍ നല്‍കേണ്ട
50 ശതമാനം തുക നല്‍കിയിട്ടില്ല. അയ്യപ്പസംഗമത്തിന്റെ ബോര്‍ഡുകളില്‍ അയ്യപ്പനില്ല, പിണറായി വിജയനും വാസവനും മാത്രമേയുള്ളൂ.
അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡാണ് നടത്തുന്നതെന്ന് പറഞ്ഞിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു നല്‍കിയിരിക്കുന്നത് ഫുഡ് കമ്മിറ്റിയുടെ ചുമതലയാണ്.
സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചരണത്തിനു തുടക്കം കുറിച്ചയാളാണ് എം.വി.ഗോവിന്ദന്. ആന്തൂരിലെ സാജന് ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭ ചെയര്‍പഴ്സനെ ഒന്നാം പ്രതിയാക്കേണ്ടതായിരുന്നു.
അന്ന് ആരായിരുന്ന നഗരസഭ ചെയര്പഴ്സനെന്ന് എല്ലാവര്ക്കും അറിയാം. ആ എം.വി.ഗോവിന്ദന് എന്നെ പഠിപ്പിക്കാന്‍ വരേണ്ട.
ഞങ്ങള്‍ക്ക് മുന്നില്‍ ഒരു ആക്ഷേപം വന്നപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നിലപാടാണ് സ്വീകരിച്ചത്. വൈപ്പിന്‍ എംഎല്‍എയുമായി ബന്ധപ്പെട്ട
സംഭവം എങ്ങനെ പുറത്തുവന്നുവെന്ന് സിപിഎമ്മാണ് അന്വേഷിക്കേണ്ടത്. വി.എസ്.അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരു വ്യക്തിയുടെ യൂട്യൂബ് ചാനലിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്.
കോണ്‍ഗ്രസ് ഹാന്‍ഡിലുകളും അത് പ്രചരിപ്പിച്ചിട്ടുണ്ടാകാം. കഴിഞ്ഞ ഒരു മാസമായി കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീകളുടെ പേരുവച്ച് സിപിഎം ആക്രമിക്കുമ്പോള്‍ സ്ത്രീപക്ഷവും മനുഷ്യാവകാശവും ഇല്ലായിരുന്നു.
ഇപ്പോള്‍ 24 മണിക്കൂറിനകം കേസെടുത്തു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ മകളെ ക്രൂരമായി അപമാനിച്ചല്ലോ.
കേസെടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സൈബര്‍ ആക്രമണത്തില്‍ ഇരട്ടനീതിയാണ്.
എത്ര വനിതാ മാധ്യമ പ്രവര്‍ത്തകരെയാണ് സിപിഎം സൈബര്‍ കടന്നൽക്കൂടുകൾ ആക്രമിച്ചത്. എന്ത് നടപടിയാണ് എടുത്തത്? ആ കേസൊക്കെ എവിടെ പോയി.
ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. വൈപ്പിനിലുണ്ടായത് ഒരു മാസം മുന്‍പുണ്ടായ സംഭവമൊന്നുമല്ല.
എന്ത് സംഭവമുണ്ടായാലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നത് ? ബന്ധപ്പെട്ട ആളുകളോടാണ് നിങ്ങള്‍ ചോദിക്കേണ്ടത്.
എറണാകുളത്ത് ലെനിന് സെന്ററില്‍ പാര്‍ട്ടി സെക്രട്ടറിയുടെ കട്ടിലിനടയില്‍ ക്യാമറ വച്ച വിരുതന്മാരുള്ള ജില്ലയാണിത്’’ – വി.ഡി. സതീശൻ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]