
കമ്പനിയിലെ തൊഴിലാളികള്‍ക്ക് “ബർത്ത്ഡേ പ്ലസ് വൺ” അവധി നയം പ്രഖ്യാപിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം. കമ്പനിയുടെ പുതിയ നയപ്രകാരം എല്ലാ വർഷവും രണ്ട് ദിവസം അധികമായി അവധിയെടുക്കാന്‍ ജീവനക്കാരെ ഇത് അനുവദിക്കുന്നു, ഒന്ന് സ്വന്തം ജന്മദിനത്തിനും മറ്റൊന്ന് ഏതെങ്കിലും ഒരു കുടുംബാംഗത്തിന്റെയോ അടുത്ത സുഹൃത്തിന്റെയോ ജന്മദിനത്തിനും. സോഷ്യല്‍ മീഡിയ മാര്‍ക്കെറ്റിംഗ് ഇന്‍ടേണ്‍ എന്ന കമ്പനിയുടെ സ്ഥാപകൻ അഭിജിത് ചക്രബർത്തിയാണ് “ബർത്ത്ഡേ പ്ലസ് വൺ” അവധി നയം പ്രഖ്യാപിച്ചത്.
തന്റെ കരിയറിന്റെ തുടക്കത്തിൽ തനിക്ക് ജന്മദിന അവധി അഭ്യർത്ഥന ലഭിക്കാതിരുന്നതിനെ ഓർമ്മിച്ച അഭിജിത്, ഒരു ജീവനക്കാരനെ കുറ്റബോധമില്ലാതെ ആഘോഷിക്കാൻ അനുവദിക്കണമെന്നും തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. “എന്റെ ആദ്യകാല ജോലികളിലൊന്നില്‍, എന്റെ ബോസ് ഒരിക്കൽ എന്നോട് ചോദിച്ചു, നിങ്ങൾക്ക് എന്തിനാണ് അവധി വേണ്ടത്? ഞാൻ പറഞ്ഞു, ഇന്ന് എന്റെ ജന്മദിനമാണ്. ഒരു കുറ്റകൃത്യം നടന്നത് പോലെ അദ്ദേഹം എന്നെ വിചിത്രമായി നോക്കി,” ലിങ്ക്ഡ്ഇനിൽ അദ്ദേഹം എഴുതി. “ഇത് ആരുടെയെങ്കിലും ജന്മദിനമാണെങ്കിൽ, അവർ ഒരു സമ്മാനം അർഹിക്കുന്നു. ഒരു അവധി കിഴിവോ വിചിത്രമായ പ്രതികരണങ്ങളോ അല്ല.” അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ത്യക്കാർ റിട്ടയർമെന്റ് സമ്പാദ്യത്തിന്റെ 60 ശതമാനവും കുട്ടികളുടെ വിദേശ പഠനത്തിന്; ചർച്ചയായി ഒരു കുറിപ്പ്
സ്വന്തം കുട്ടിയുടെയോ മറ്റ് പ്രീയപ്പെട്ടവരുടെയോ ജന്മദിനം അവധി എടുത്ത് ആഘോഷിക്കാന്‍ അനുവദിക്കുന്നത് പുരോഗമനപരമായ ഒരു സമീപനമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. തൊഴിൽ സൗഹൃദ ഇടം സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയും അഭിജിത്തിന്റെ കുറിപ്പില്‍ പ്രതിഫലിപ്പിക്കുന്നു. കമ്പനി കൂടുതൽ വളരുമ്പോൾ, ജന്മദിനവുമായി ബന്ധപ്പെട്ട കൂടുതൽ അവധി ദിനങ്ങൾ ധാരാളമാകുമെന്നും ഇത് ജീവനക്കാരുടെ സന്തോഷത്തിലേക്കും വ്യക്തിഗത നാഴികക്കല്ലുകളിലേക്കുമുള്ള കമ്പനിയുടെ അർപ്പണബോധം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം കമ്പനി ഇനിയും വളരുകയും കൂടുതല്‍ തൊഴിലാളികളെത്തുകയും ചെയ്താല്‍ അവധി ദിനം ‘പ്ലസ് ടു’ ആക്കി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ല, പക്ഷേ, സീറ്റ് വേണം; യുവാവിന്റെ ‘തര്‍ക്കം’ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]