കൊച്ചി: ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ കൊച്ചിയിൽ ക്രൂരമായി പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റിെനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിലും ബംഗളുരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെൺവാണിഭ സംഘം കഴിഞ്ഞ എട്ടുവർഷത്തിനിടെ പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചു.
മാതാപിതാക്കൾ നഷ്ടപ്പെട്ട യുവതി 12-ാംവയസിലാണ് ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയത്. തുടർന്ന് പെൺവാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു.
സെക്സ് റാക്കറ്റ് നിയന്ത്രിച്ചിരുന്ന ജഗത. സെറീന, സഹായി ശ്യാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. റാക്കറ്റിന്റെ ബംഗളുരുവിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെറീനയാണ്, കൊച്ചിയിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് ജഗതയാണ്, പെൺകുട്ടിയെ റാക്കറ്റിന്റെ വലയിലാക്കിയത് ശ്യാം ആണ്. പെൺകുട്ടിയെ ശ്യാം പലർക്കും കാഴ്ചവച്ചു. ഒരു ദിവസം ഏഴുപേർ വരെ തന്റെയടുത്ത് എത്തിയിരുന്നതായി പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. തുടർന്ന് ബംഗളുരു റാക്കറ്റിനെ നിയന്ത്രിച്ചിരുന്ന സെറീനയ്ക്ക് കൈമാറുകയായിരുന്നു. സെറീനയും പെൺകുട്ടിയെ പലർക്കും നൽകി. കഴിഞ്ഞ ആഴ്ചയാണ് കൊച്ചയിലെ ജഗതയുടെ കൈയിലെത്തുന്നത്. കൊച്ചിയിൽ 20ലേറെ പേർക്ക് പെൺകുട്ടിയെ കാഴ്ച വച്ചതായാണ് റിപ്പോർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]