
അഹമ്മദാബാദ്: ലഹരി ഉപയോഗത്തിൽ നിന്ന് മോചനം തേടി ലഹരി വിമുക്ത കേന്ദ്രത്തിലെത്തിയ യുവാക്കൾക്ക് മാനേജരുടെ ക്രൂരമർദ്ദനം. ലഹരി വിമുക്ത കേന്ദ്രത്തിലെ മാനേജർ സഹായം അഭ്യർത്ഥിക്കാനെത്തിയവരെ മദ്യലഹരിയിൽ കയ്യേറ്റം ചെയ്യുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സർദാർ പട്ടേൽ ഡി-അഡിക്ഷൻ സെൻ്ററിൻ്റെ ഓഫീസിൽ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം ഉണ്ടായത്.
സർദാർ പട്ടേൽ ഡി-അഡിക്ഷൻ സെൻ്ററിലെ മാനേജർ മദ്യപിച്ച നിലയിൽ ഒരാളെ വടികൊണ്ട് ആവർത്തിച്ച് മർദ്ദിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മാനേജർക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും യുവാവിനെ വടികൾ കൊണ്ട് മർദ്ദിക്കുന്നുണ്ട്. ബർദോളി മേഖലയിലെ പ്രയാസ് ഫൗണ്ടേഷൻ്റെ കീഴിലുള്ള സ്ഥാപനത്തിലാണ് മാനേജരുടെ മോശമായ പെരുമാറ്റം ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പും ചികിത്സ തേടി എത്തിയവരെ മദ്യലഹരിയിൽ ആക്രമിച്ച ചരിത്രം ഇയാൾക്കുണ്ടെന്നും സൂചനയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]