കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ മാരക ലഹരിമരുന്നിന് അടിമകളെന്ന് പൊലീസ്. അപകടം നടന്നതിന് തൊട്ട് മുമ്പത്തെ ദിവസം ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സെപ്റ്റംബറില്‍ മാത്രം മൂന്ന് തവണ ഹോട്ടലില്‍ ഇരുവരും മുറിയെടുത്തിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 14ന് പുറമേ ഒന്ന്, ഒമ്പത് തീയതികളിലും ഇരുവരും ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. ഹോട്ടലില്‍ മുറിയെടുത്ത് മണിക്കൂറുകള്‍ ഇവിടെ തങ്ങുന്ന പ്രതികള്‍ മാരക ലഹരിമരുന്നാണ് ഉപയോഗിച്ചിരുന്നതെന്ന വിവരമാണ് പൊലീസ് നല്‍കുന്നത്. മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും ഹോട്ടല്‍ മുറിക്കുള്ളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവ രാസപരിശോധനയക്ക് അയക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
കരുനാഗപ്പള്ളി ടൗണിലെ ഹോട്ടലില്‍ ഇരുവരും നിരവധി തവണ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും ഇവര്‍ക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. ചോദ്യം ചെയ്ത സമയം പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എംഡിഎംഎയാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എംഡിഎംഎയുടെ ഉറവിടവും ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.അതേസമയം, ഇരുവരെയും ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പൊലീസ് കസറ്റഡിയില്‍ വിട്ടു. ഞായറാഴ്ച വരെ കസറ്റഡിയില്‍ തുടരുന്ന പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. അതിനിടെ, ശ്രീക്കുട്ടി വിവാഹമോചനം നേടിയിട്ടില്ലെന്നും ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും മാതാവ് സുരഭി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.