ദില്ലി: നവംബർ 15 മുതൽ ഡിസംബർ 15 വരെ രാജ്യത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങളാണ്. ഇതിലൂടെ 4.25 ലക്ഷം കോടിയോളം രൂപ വിവാഹ വിപണിയിലേക്ക് എത്തുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). 2023 ൽ ഇതേ കാലയളവിൽ നടന്നത് 32 ലക്ഷം വിവാഹങ്ങളാണ്.
ജനുവരി 15 മുതൽ ജൂലൈ 15 വരെ 42 ലക്ഷത്തിലധികം വിവാഹങ്ങൾ രാജ്യത്ത് നടന്നുകഴിഞ്ഞു. അഞ്ചര ലക്ഷം കോടി രൂപയാണ് ഇതിന്റെ ചെലവായതെന്ന് സിഎഐടിയുടെ സർവേയിൽ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധറിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം ഒരു കോടി വിവാഹങ്ങൾ ആണ് നടക്കുന്നത്, ഇത് ഇന്ത്യൻ വിവാഹ വിപണിയെ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ വ്യവസായമാക്കി മാറ്റുന്നു.
ഗോവ, ജയ്പൂർ, കേരളം, ഷിംല എന്നിവയാണ് രാജ്യത്തെ പ്രധാന വിവാഹ കേന്ദ്രങ്ങൾ. ഇപ്പോൾ മാറിയ ട്രെൻഡ് അനുസരിച്ച്, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, തീം വെഡ്ഡിംഗ്, പരിസ്ഥിതി സൗഹൃദ വിവാഹങ്ങൾ എന്നിവയ്യാണ് ആളുകൾക്ക് പ്രിയം. ഇതിനായി ചെലവഴിക്കാൻ മടി കാണിക്കാറില്ലെന്നും ഐപിഒ ഇന്ത്യ വ്യക്തമാക്കുന്നു.
വിവാഹ സീസണിൽ ആഭരണങ്ങൾ, സാരികൾ, ഫർണിച്ചറുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, മറ്റ് സാധനങ്ങൾ എന്നിവയുടെ ആവശ്യകത കുത്തനെ ഉയരും. 2024 ലെ വിവാഹ സീസണിന്റെ കൊട്ടിക്കലാശം കൂടിയാകും ഇത്. അതേസമയം, വിവാഹ സീസണിന്റെ അടുത്ത ഘട്ടം ജനുവരി പകുതി മുതൽ ആരംഭിക്കുമെന്നും ജൂലൈ വരെ തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]