

പാലാ ഗവ. ജനറല്‍ ആശുപത്രിയില്‍ നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടു; ആശുപത്രി ഭരണ സമിതി അറിയാതെ സ്വകാര്യ ഏജന്‍സിയെ സുരക്ഷാ ചുമതല ഏല്‍പ്പിക്കാന്‍ നീക്കം ; ആശുപത്രി സൂപ്രണ്ടിനെ മാറ്റണമെന്നാവശ്യം; നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കി
സ്വന്തം ലേഖകൻ
പാലാ: കെ.എം.മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് ആശുപത്രി ഭരണ സമിതി അറിയാതെ സ്വകാര്യ ഏജന്‍സിയെ സുരക്ഷാ ചുമതല ഏല്‍പ്പിക്കാന്‍ നീക്കം നടത്തിയതടക്കം നഗരസഭാ കൗണ്‍സിലിനെയും ചെയര്‍പഴ്സനെയും വെല്ലുവിളിക്കുന്ന ആശുപത്രി സൂപ്രണ്ടിനെതിരെ നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കി.
ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തും വിധം പ്രവര്‍ത്തിക്കുന്നതും മാനേജിീഗ് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കാത്തതുമായ ആശുപത്രി സൂപ്രണ്ടിനെ എത്രയും വേഗം ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് നഗരസഭാംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്യൂരിറ്റി വിഷയത്തില്‍ ആശുപത്രി മാനേജിങ് കമ്മറ്റിയുമായി ഉടക്കിയ സൂപ്രണ്ടിനെ എം.എല്‍.എ അടക്കമുള്ളവരുടെയും ഭരണകക്ഷി നേതൃത്വത്തിന്റേയും പരാതിയെത്തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് സൂപ്രണ്ടിനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ചുമതല ഒഴിയാതെ ഇപ്പോഴും ഇവിടെ തുടരുകയാണ്. സൂപ്രണ്ടിനെതിരെ ഒരു മന്ത്രിയടക്കം ഇടപെട്ടിട്ടും ആരോഗ്യ വകപ്പിലെ ഉന്നതതല ബന്ധമാണ് ഇത്രയേറെ എതിര്‍പ്പ് മറികടന്ന് സൂപ്രണ്ട് ഇവിടെത്തന്നെ തുടരാന്‍ കാരണമെന്ന് ഭരണകക്ഷിയംഗങ്ങള്‍ തന്നെ പറയുന്നു.
നേരത്തെ ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ച് പ്രമേയം പാസ്സാക്കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച യോഗ തീരുമാനങ്ങളുടെ കരട് മിനിറ്റ്സില്‍ ഉള്‍പ്പെടാത്തത് ചൂണ്ടിക്കാട്ടി ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് ചെയര്‍പേഴ്സണ്‍ സൂപ്രണ്ടിന് കൈമാറിയിട്ടും നാളിതുവരെ മിനിറ്റ്സ് സൂപ്രണ്ട് ഒപ്പിട്ട് ചെയര്‍പേഴ്സണ്‍ നല്‍കിയിട്ടില്ല.
മാനേജിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നുള്ള ചെയര്‍പേഴ്സന്റെ നിര്‍ദ്ദേശവും സൂപ്രണ്ട് നടപ്പാക്കുന്നില്ല. വിവിധ തലത്തിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച് അനേ്വഷണത്തിന് തുടര്‍ച്ചയായി വിജിലന്‍സ് വിഭാഗം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് വരുത്തി വച്ചിരിക്കുന്നത്. ഇതോടൊപ്പം ഡിപ്പാര്‍ട്ട്മെന്റ് അനേ്വഷണവും തുടര്‍ച്ചയായി നടക്കുന്നു. ഇതിനാല്‍ ഓഫീസ് പ്രവര്‍ത്തനവും മുടങ്ങുകയാണ്.
സ്ഥിരമായി ഉണ്ടാവേണ്ട സൂപ്രണ്ട് മുന്നറിയിപ്പുകള്‍ ഇല്ലാതെ അവധിയെടുത്ത് മുങ്ങുന്നതായും പരാതി ഉയര്‍ന്നിരുന്നു. ആശുപത്രി സുരക്ഷാ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതില്‍ ഇന്റര്‍വ്യൂ നടത്തി ഉണ്ടാക്കിയ ലിസ്റ്റില്‍ കൃത്രിമം നടത്തി പേരുകള്‍ തിരുകി കയറ്ററിയതിനെ തുടര്‍ന്ന് നാളിതുവരെ നിയമനം നടത്തിയിട്ടില്ല.രോഗനിര്‍ണ്ണയ കേന്ദ്രത്തിലേക്ക് ഉപകരണങ്ങള്‍ക്കായി ലഭ്യമാക്കിയ കോടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചില വഴിക്കാതെ കിടക്കുന്നു.
സൂപ്രണ്ടിന് താത്പര്യമുള്ള കമ്ബനിയുടെ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ അംഗീകൃത കമ്ബനികളുടെ ലിസ്റ്റിലുള്ള ഉപകരണങ്ങള്‍ വാങ്ങണമെന്നുള്ള നിര്‍ദ്ദേശവും സുപ്രണ്ട് അവഗണിച്ചിരിക്കുകയാണന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ആശുപത്രിയുടെ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് കേടായിട്ട് നാളുകളായി. നഗരസഭയുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിനായി ആശുപത്രി അധികൃതരുടേയും നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെയും സംയുക്ത യോഗം നഗരസഭാദ്ധ്യക്ഷ വിളിച്ചുചേര്‍ത്ത് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളും സുപ്രണ്ട് നടപ്പാക്കിയില്ല.
ഇതേ തുടര്‍ന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, രാഷ്ര്ടീയ കക്ഷി ഭാരവാഹികളും രോഗികളും നഗരസഭാധ്യക്ഷയോട് സൂപ്രണ്ടിനെതിരെ പരാതി ഉന്നയിച്ചിരുന്നു. മാനേജിംഗ് കമ്മിറ്റി അധ്യക്ഷ കൂടിയായ നഗരസഭാ ചെയര്‍പേഴ്സണ്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒന്നും നടപ്പാക്കാതെ നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് സഹികെട്ട് സൂപ്രണ്ടിനെ മാറ്റിയേ തീരൂ എന്ന ആവശ്യം ചൂണ്ടിക്കാട്ടി നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കിയതെന്ന് നഗരസഭാധ്യക്ഷ ജോസിന് ബിനോ പറഞ്ഞു. കൗണ്‍സിലര്‍ ജോസ് ചീരാംകുഴി അവതരിപ്പിച്ച പ്രമേയത്തെ സ്ഥിരം സമിതി ചെയര്മാന് സാവിയോ കാവുകാട്ട് പിന്തുണച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]