
ദോഹ∙ ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചെന്ന് ഖത്തർ സ്ഥിരീകരിച്ചു. എന്നാൽ വെടിനിർത്തൽ വിഷയത്തിൽ
ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗാസയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രയേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഖത്തർ അറിയിച്ചു.
വെടിനിർത്തൽ നിർദേശത്തോട് ഹമാസ് പോസിറ്റീവായാണ് പ്രതികരിച്ചത്. ഇസ്രയേലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്.
60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് ശ്രമിക്കുന്നത്. ഈ സമയത്ത് തടവുകാരെയും ബന്ദികളെയും കൈമാറുകയും ഗാസയിലേക്കുള്ള സഹായം വർധിപ്പിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
‘‘നമ്മൾ നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ഈ നീക്കം പരാജയപ്പെട്ടാൽ, പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ഇതിനാൽ, ഈജിപ്ത്, യുഎസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വെടിനിർത്തലിനായി സാധ്യമായതെല്ലാം ഖത്തർ ചെയ്യുന്നുണ്ട്’’– അൽ അൻസാരി പറഞ്ഞു.
ഇതിനിടെ ഗാസയിൽ തടവിലാക്കപ്പെട്ട
50 ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് ഇസ്രയേലി ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഹമാസ് അംഗീകരിച്ച 60 ദിവസത്തെ വെടിനിർത്തലിനുള്ള പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അംഗീകരിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
സ്ഥിരമായ വെടിനിർത്തലും മറ്റ് ബന്ദികളെ തിരിച്ചയയ്ക്കലും സംബന്ധിച്ച് ഇരുപക്ഷവും ചർച്ചകൾ നടത്തുന്നതിനിടെ, ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹവും കൈമാറുമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു.
22 മാസത്തെ യുദ്ധത്തിനു ശേഷവും 50 ബന്ദികളിൽ 20 പേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നാണ് ഇസ്രയേൽ അധികൃതർ കരുതുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]