
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍ അഥവാ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD). അമിതവണ്ണമുള്ളവര്‍, സംസ്കരിച്ച ഭക്ഷണം കൂടുതലായി കഴിക്കുന്നവര്‍, ആരോഗ്യകരമല്ലാത്ത ജീവിതശൈലി പിന്തുടരുന്നവർ എന്നിവരിലാണ് സാധാരണയായി രോഗം കണ്ടുവരുന്നത്.
ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ഭക്ഷണത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് ഗുണകരമായ ഏഴ് പാനീയങ്ങള്‍ പരിചയപ്പെടാം.
കരളിന്റെ പ്രവര്‍ത്തനത്തിന് ഗുണകരമായ ആന്റി ഓക്സിഡന്റുകള്‍, പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ട് ജ്യൂസ്. കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാൻ ഇവയ്ക്ക് സാധിക്കും.
കാറ്റെചിന്‍സ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ബ്ലാക്ക് കോഫി സ്ഥിരമായി കുടിക്കുന്നത് ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
ഡെയ്സി പോലുള്ള സസ്യങ്ങളുടെ പൊതുവായ പേരാണ് ചമോമൈൽ . ഇവയ്ക്ക് ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ആന്റി ഓക്സിഡന്റുകള്‍, ആന്റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ എന്നിവയുള്ള നെല്ലിക്ക കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഓറഞ്ച്-ഇഞ്ചി വെള്ളം ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതാണ്. കരളിനെ ശുദ്ധീകരിക്കാന്‍ ഓറഞ്ച് സഹായിക്കുമ്പോള്‍ ഇഞ്ചി കരള്‍ വീക്കം കുറയ്ക്കും.
വിറ്റാമിന്‍ സി, ആന്ററി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ നാരങ്ങ വെള്ളം കരളിനെ ശുദ്ധീകരിക്കുന്നു.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]