

നഴ്സിംഗ് വിദ്യാർത്ഥിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി; 22കാരിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും; സംഭവം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
ന്യൂഡൽഹി: നഴ്സിംഗ് വിദ്യാർത്ഥിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി അശോക് നഗറിൽ ഞായറാഴ്ചയാണ് സംഭവം.
22കാരിയുടെ മൃതദേഹം കയ്യിൽ ഡ്രിപ് ഇട്ട നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വാതിൽ തകർത്ത് പോലീസ് അകത്ത് കയറിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരാണ് പോലീസിനെ വിവരമറിയിച്ചത്.
പെൺകുട്ടിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി. മൃതദേഹം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിനായി പോലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]