
തിരുവനന്തപുരം ∙ വിതുരയിൽ
ശ്രമിച്ച ആദിവാസി യുവാവ് ബിനു മരിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്നാണെന്ന് ആരോപണം. യൂത്ത് കോൺഗ്രസിനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
ബിനുവിന്റെ വീട്ടിൽ മന്ത്രി ഒ.ആർ. കേളു സന്ദർശനം നടത്തി.
അതേസമയം, ആരോപണങ്ങൾ യൂത്ത് കോൺഗ്രസ് നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം ലാൽ റോഷി ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്ക് എതിരെ കേസെടുത്തു. അത്യാഹിത വിഭാഗത്തിൽ വന്ന രോഗിയെ ആംബുലൻസിൽ കയറ്റാൻ സമ്മതിക്കാതെ സംഘം ചേർന്ന് വാഹനം തടഞ്ഞതിനും മെഡിക്കൽ ഓഫിസർ ഉൾപ്പെടെ ഉള്ളവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് വിതുര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ബിനുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കയറ്റിയ ആംബുലന്‍സ് സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചെന്നാണ് സിപിഎം ആരോപണം. ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐയും എഐവൈഎഫും ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് മണലി സ്വദേശി ബിനു മരിച്ചത്.
കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ വിഷം കഴിച്ചത്. ബിനുവിനെ വിതുര ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ അവിടെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുകയായിരുന്നു.
ആശുപത്രിയിലെ മോശം അവസ്ഥയിലുള്ള ആംബുലൻസ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബിനുവിനെ കൊണ്ടുപോകാൻ എത്തിയ ആംബുലൻസ് ആശുപത്രിയിലേക്കു കയറുന്ന വഴിയിലായിരുന്നു സമരം.
ഈ ആംബുലൻസ് തടഞ്ഞെന്നാണ് ആരോപണം.
അതേസമയം, ആംബുലൻസ് തടഞ്ഞു എന്ന വാർത്ത യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിഷേധിച്ചു. സമരം നടക്കുമ്പോഴാണ് ആംബുലൻസ് വന്നത്.
രോഗിയെ ആശുപത്രിയിൽനിന്ന് ആംബുലൻസിലേക്ക് കയറ്റിയത് യൂത്ത് കോൺഗ്രസ് നേതാക്കളാണ്. മറ്റ് ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം ആരോപണം ഉന്നയിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധിൻ സുദർശൻ പറഞ്ഞു.
മറ്റ് ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം ആരോപണം ഉന്നയിക്കുന്നതെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇൻഷുറൻസും ഫിറ്റ്നസുമുള്ള ആംബുലൻസാണ് ആശുപത്രിയിലേത്.
ഇല്ലെന്നു തെറ്റായ ആരോപണം ഉന്നയിച്ചാണ് ആംബുലന്‍സ് തടഞ്ഞത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകള്‍ മന്ത്രി സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]