
ട്വന്റിഫോര്‍ കണക്ടിന്റെയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സംയുക്ത ഭവന പദ്ധതിയിലൂടെ കണ്ണൂരില്‍ നിര്‍ധന കുടുംബത്തിന് തണല്‍ ഒരുങ്ങുന്നു. ഫ്ളവേഴ്സ് ഹോം പ്രോജക്റ്റ് വഴി കണ്ണൂരില്‍ നിര്‍മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിടല്‍ ചെറുപുഴയില്‍ നടന്നു. ( 24 Connect and Chittilappilly Foundation home project kannur)
ചെറുപുഴ കോലുവള്ളിയിലെ ജെസ്സി സുരേഷിനും കുടുംബത്തിനുമാണ് ആശ്വാസത്തണല്‍ ഒരുങ്ങുന്നത്. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്, ട്വന്റിഫോര്‍ കണക്ടുമായി ചേര്‍ന്ന് ആദ്യഘട്ടത്തില്‍ 100 വീടുകള്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. ഫ്ളവേഴ്സ് ഹോം പ്രൊജക്റ്റ് വഴി കണ്ണൂരില്‍ നിര്‍മ്മിക്കുന്ന ആദ്യ വീടിനാണ് തറക്കല്ലിട്ടത്. കോലുവള്ളി ഇടവക വികാരി ഫാദര്‍ ജേക്കബ് കുറ്റിക്കാട്ടുകുന്നേല്‍ തറക്കില്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു.
Read Also:
പഞ്ചായത്തംഗം ജോയ്സി ഷാജി ആശംസകള്‍ അറിയിച്ചു. 24 കണക്ട് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ മനോജ് മാവേലിക്കര, കണ്ണൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷൈബി എന്നിവര്‍ നിര്‍മ്മാണ പദ്ധതിക്ക് നേതൃത്വം നല്‍കും. പദ്ധതി ഭവനരഹിതരായ കുടുംബത്തിന് കരുതലിന്റെ കൈത്താങ്ങാകുകയാണ്.
Story Highlights : 24 Connect and Chittilappilly Foundation home project kannur
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]