
പാലക്കാട്: പട്ടാമ്പി ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളും, പൂർവ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം. അധ്യാപകര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചത്. സംഘർഷത്തിൽ ആർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചയോടെയായിരുന്നു വിദ്യാര്‍ത്ഥികൾ തമ്മിൽ സംഘര്‍ഷമുണ്ടായത്.
സപ്ലി പരീക്ഷ എഴുതാനെത്തിയതായിരുന്നു പൂർവ വിദ്യാര്‍ത്ഥികൾ. ഇവരുമായി അവസാന വര്‍ഷ വിദ്യാര്‍ത്ഥികൾ വാക്കുതര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തിൽ കലാശിക്കുകയുമായിരുന്നു. പഠനകാലത്ത് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും കൂട്ടയടി നടന്നത്. കല്ലും കന്പും ചില്ലകളും കൊണ്ടായിരുന്നു അടി. അധ്യാപകരെത്തിയാണ് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചത്. ഇതിനു ശേഷവും ഇരുവിഭാഗവും തമ്മിൽ പോ൪വിളികളുണ്ടായി.
Last Updated Jun 19, 2024, 7:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]