
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അവഗണിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതി. ജില്ലാ കമ്മിറ്റിയിലുയരുന്ന വിമർശനങ്ങൾ തമസ്കരിക്കപ്പെടരുതെന്നും സർക്കാർ സേവനങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിൽ ധനവകുപ്പിന് നേരെയും വിമർശനമുയർന്നു. അത്യാവശ്യങ്ങൾക്ക് പോലും പണം ഞെരുക്കം ഉണ്ടായെന്നും ക്ഷേമ പെൻഷൻ മുടങ്ങിയതും സപ്ലെയ്കോ പ്രതിസന്ധിയും ഒഴിവാക്കേണ്ടിയിരുന്നു എന്നും സമിതി വിമർശനമുയർത്തി.
ജനവിശ്വാസം തിരിച്ച് പിടിക്കാൻ അടിയന്തര ഇടപെടൽ വേണം. മുൻഗണന ക്രമം നിശ്ചയിച്ച് മുന്നോട്ട് പോകണം. ഈഴവ വോട്ടിൽ വൻതോതിൽ ചോർച്ച ഉണ്ടായെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. തെറ്റുതിരുത്തൽ മാർഗ്ഗരേഖ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. സംസ്ഥാന സമിതിയിലുയർന്ന നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും ഇത്.
Last Updated Jun 19, 2024, 11:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]