
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കോമ്പോയാണ് പേളി മാണി-ഗോവിന്ദ് പത്മസൂര്യ കോമ്പോ. ഡി ഫോർ ഡാൻസ് റിയാലിറ്റിഷോ ഇരുവരും ഒരുമിച്ച് ഹോസ്റ്റ് ചെയ്തത് മുതലാണ് പേളി-ജിപി കോമ്പോയ്ക്ക് ആരാധകർ ഉണ്ടായി തുടങ്ങിയത്. ഡി ഫോർ ഡാൻസിൽ പല സീസണുകളും അവതാരകരും മാറി മറിഞ്ഞ് വന്നെങ്കിലും അന്നും ഇന്നും പേളി-ജിപി കോമ്പോയുടെ തട്ടുതാണു തന്നെയാണ് ഇരിക്കുന്നത്.
ഇരുവരുടെയും തേങ്ങാക്കൊല സോങിനും ഒന്നാം രാഗം പാടി സോങിനും ആരാധകർ ഏറെയാണ്. അടുത്തിടെയായിരുന്നു ജിപിയുടെ വിവാഹം. സീരിയൽ-സിനിമാ താരം ഗോപിക അനിലിനെയാണ് ജിപി വിവാഹം ചെയ്തത്. സിനിമാ-സീരിയൽ മേഖലയിൽ നിന്നുള്ള ഒട്ടുമിക്ക സെലിബ്രിറ്റികളും വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ വർഷങ്ങളായി ജിപിയുടെ അടുത്ത സുഹൃത്തായ പേളി മാണി മാത്രം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്നതിനാലാണ് പേളിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നത്.
ഗോപികയ്ക്കൊപ്പം ജിപി തന്നെയും ശ്രീനിയേയും മക്കളേയും കാണാൻ എത്തിയ സന്തോഷം സോഷ്യൽമീഡിയ വഴി പേളി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തില്‍ ഗോപികയുടെയും ജിപിയുടെയും കയ്യിൽ നില ഇരിക്കുന്നത് കാണാം. ഒടുവിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒത്തുചേരൽ സംഭവിച്ചിരിക്കുന്നു. നവദമ്പതികളായ ഗോപികയ്ക്കും ജിപിക്കുമൊപ്പം ഏറ്റവും മികച്ച സമയം ആസ്വദിച്ചു എന്നാണ് പേളി സോഷ്യൽമീഡിയയിൽ കുറിച്ചത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
തേങ്ങാകൊല സോങും ഒന്നാം രാഗം പാടി സോങുമാണ് ആദ്യം മനസിലേക്ക് വന്നതെന്നാണ് ഏറെയും കമന്റുകൾ. പേളി ഗര്‍ഭിണിയായപ്പോഴും നില ബേബിക്ക് ജന്മം നൽകിയപ്പോഴും ജിപി കാണാനായി ഓടിയെത്തിയിരുന്നു. നിലയും ജിപിയും ആദ്യമായി കണ്ടുമുട്ടുന്ന രംഗം വീഡിയോയായി പകർത്തി പേളി യുട്യൂബിലൂടെ പങ്കിടുകയും ചെയ്തിരുന്നു.
Last Updated Jun 19, 2024, 10:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]