
പ്രായം കൂടുന്നത് കൊണ്ടു മാത്രമല്ല, ചില മോശം ശീലങ്ങള്‍ മൂലവും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാം. അത്തരത്തില്‍ പ്രായക്കൂടുതല്‍ തോന്നിക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഉറക്കക്കുറവ് ചര്‍മ്മത്തെ മോശമാക്കുകയും പ്രായക്കൂടുതൽ തോന്നാന്‍ വഴിയൊരുക്കുകയും ചെയ്യും. അതിനാല്‍ രാത്രി 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും മുഖത്ത് പ്രായം കൂടുതല്‍ തോന്നിക്കാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം.
വ്യായാമക്കുറവ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനെയും ബാധിക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യാം.
പഞ്ചസാരയുടെ അമിത ഉപയോഗം മൂലവും ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനും മുഖത്ത് പ്രായം കൂടുതല്‍ തോന്നിക്കാനും കാരണമാകും.
മാനസിക സമ്മര്‍ദ്ദം മൂലവും ചര്‍മ്മത്ത് പ്രായം കൂടുതല്‍ തോന്നിക്കാം.
അമിത മദ്യപാനവും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ മദ്യപാനം ഒഴിവാക്കാം.
പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക.
അമിതമായി വെയില് ഏല്‍ക്കുന്നതും സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുന്നതും ചര്‍മ്മത്തെ ബാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]