
ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ് രാജസ്ഥാൻ. 36 റൺസ് നേടിയ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. വൈഭവ് സൂര്യവൻഷിയും (11) നായകൻ സഞ്ജു സാംസണുമാണ്(9) ക്രീസിൽ.
ഖലീൽ അഹമ്മദാണ് ചെന്നൈയുടെ ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ജയ്സ്വാൾ വരവറിയിച്ചു. രണ്ടാമത്തെ ഓവറിൽ അൻഷുൽ കാംബോജിനെ അതിര്‍ത്തി കടത്തി ജയ്സ്വാൾ സ്കോര്‍ ഉയര്‍ത്തി. മൂന്നാം ഓവറിൽ ഖലീലിനെ ജയ്സ്വാൾ കടന്നാക്രമിച്ചു. മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 19 റൺസാണ് ജയ്സ്വാൾ ഖലീലിനെതിരെ അടിച്ചുകൂട്ടിയത്. നാലാം ഓവറിൽ കാംബോജിനെ ബൗണ്ടറി കടത്തിയ ജയ്സ്വാൾ തൊട്ടടുത്ത പന്തിൽ പുറത്തായി. അഞ്ചാം ഓവറിൽ ഖലീൽ 11 റൺസ് കൂടി വഴങ്ങിയതോടെ ടീം സ്കോര്‍ 50ന് അടുത്തെത്തി. അവസാന ഓവറിൽ 7 റൺസ് കൂടി നേടിയതോടെ ടീം സ്കോര്‍ 1ന് 56.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]