
പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം; ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്താനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും തമ്മില്‍ സംഘർഷമുണ്ടായി ദിവസങ്ങൾക്കുശേഷമാണു സ്ഥാനക്കയറ്റം. പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസി തലവനായിരുന്നു അസിം മുനീർ. 2022ലാണ് സൈനിക മേധാവിയായി നിയമിച്ചത്.
സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ. ജനറൽ അയൂബ്ഖാനാണ് പാക്കിസ്ഥാന്റെ ആദ്യ ഫീൽഡ് മാർഷൽ. ഫീൽഡ് മാർഷലായി അയൂബ്ഖാൻ സ്വയം പ്രഖ്യാപിക്കുകയായിരുന്നു. സാം മനേക്ഷായും കെ.എം.കരിയപ്പയുമാണ് ഇന്ത്യയുടെ ഫീൽഡ് മാർഷൽമാർ.