
ലക്ക്നൗ: ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചായിരുന്നു ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം നടന്നത്. ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിന്‍ അട്ടിമറി ശ്രമം നടന്നത്. ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ രണ്ട് ട്രെയിനുകള്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് അജ്ഞാതര്‍ നടത്തിയത്.
രാജ്ധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപെടലില്‍ വലിയ ദുരന്തമാണ് ഒഴിവായത്. അടിയന്തിരമായി ട്രെയിന്‍ നിര്‍ത്തിയതിന് ശേഷം ലോക്കോ പൈലറ്റ് പുറത്തിറങ്ങി ട്രാക്കിന് കുറുകെ കെട്ടിവെച്ചിരുന്ന മരത്തടി എടുത്ത് നീക്കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]