

വിദേശത്ത് മികച്ച ജോലി നോക്കുന്നവരാണോ നിങ്ങൾ…? യു.കെയില്‍ ഹെല്‍ത്ത് സെക്ടറില്‍ ജോലി; മാസ ശമ്പളം 7.5 കോടി രൂപ; കേരള സര്‍ക്കാര്‍ വക നിയമനം; വിശദ വിവരങ്ങൾ അറിയാം
കൊച്ചി: യുകെയിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്. (യു.കെ- എന്‍.എച്ച്.എസ) ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുമായി സഹകരിച്ച് സ്പെഷ്യാലിറ്റി ഡോക്ടർമാർ- സൈക്യാട്രിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
ജോലിയിലേക്കുള്ള അഭിമുഖങ്ങൾ ജൂൺ 06, 07 തീയതികളിൽ എറണാകുളത്ത് നടക്കും.
യോഗ്യത
എം.ബി.ബി.എസിന് ശേഷം സൈക്യാട്രിയിൽ എംഡി/ ഡിഎൻ ബിയോ തത്തുല്യ യോഗ്യതയോ, അല്ലെങ്കിൽ ഡി.പി.എമ്മും അധിക പ്രവൃത്തി പരിചയവും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷത്തെ പ്രവൃത്തി പരിചയം. അതിൽ 2 വർഷം സൈക്യാട്രിയിൽ.
ഐ.ഇ.എൽ.ടി.എസ്- 7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കിൽ ഒഇടി ഓരോ മൊഡ്യൂളിനും കുറഞ്ഞത് ബി വേണം.
ശമ്പളം
പ്രവൃത്തി പരിചയം പരിഗണിച്ച് പ്രതിവർഷം 52,53000-8240000 പൗണ്ട് വരെ ശമ്പളം ലഭിക്കും. (55 കോടി മുതൽ 87 കോടി ഇന്ത്യൻ രൂപ വരെ). മാസം 4.5 കോടി മുതൽ 7.5 കോടി ഇന്ത്യൻ രൂപ വരെ. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
ഉദ്യോഗാർഥികൾ വിശദ വിവരങ്ങളടങ്ങിയ സിവി, യോഗ്യത സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് മേയ് 27 നകം അയക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇൻ-ചാർജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
കൂടുതലറിയാൻ: www.nifl.norkaroots.org.
ഫോണ്‍: 0471-2770536, 539, 540, 577 എന്നീ നമ്പറുകളിൽ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) + 91-8802 012 345 ( വിദേശത്തുനിന്നും മിസ്ഡ് കോൾ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]