

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണി; കേരളത്തിലേക്ക് ഒഴുകുന്ന രസലഹരിയുടെ പ്രധാന ഉറവിടം; രാസലഹരി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന കോംഗോ ‘ക്യാപ്ടൻ’ പിടിയില്‍
ആലുവ: കേരളത്തിലേക്ക് രസലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍.
‘ക്യാപ്ടൻ’ എന്നറിയപ്പെടുന്ന കോംഗോ സ്വദേശി ഹംഗാര പോളി (29) നെ ബംഗളൂരു മടിവാളയില്‍ നിന്ന് എറണാകുളം റൂറല്‍ ജില്ല പൊലീസാണ് പിടികൂടിയത്.
കേരളത്തിലേക്ക് ഒഴുകുന്ന രസലഹരിയുടെ പ്രധാന ഉറവിടം ‘ക്യാപ്റ്റൻ” എന്നറിയപ്പെടുന്ന ഇയാളില്‍ നിന്നാണ്.
രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയാണ് അറസ്റ്റിലായ ഹംഗാര പോളി. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബംഗളൂരൂവില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലെത്തിയത്. ദിവസങ്ങളോളം പലയിടത്ത് രാപകല്‍ തമ്പടിച്ച് നിരീക്ഷിച്ചാണ് പ്രതിയെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെ പിടിച്ചത്.
ഹംഗാര പോള്‍ 2014ലാണ് സ്റ്റുഡന്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്. പിന്നീട് മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു. രാസലഹരി നിർമ്മിക്കുന്ന ‘കുക്ക്” ആയി വളർന്നു. ഫോണ്‍ വഴി ഹംഗാരയെ ബന്ധപ്പെടാൻ സാധിക്കില്ല. ഗൂഗിള്‍ പേ വഴി പണം കൊടുത്താല്‍ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടുവന്നു വയ്ക്കും. തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കും. അവിടെപ്പോയി ശേഖരിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]