

ഭാര്യവീട് കാറിടിച്ച് തകർത്തു ; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
കണ്ണൂര്: കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ ഭാര്യവീട് കാറിടിച്ച് തകർത്ത ആൾക്കെതിരേ പോലീസ് കേസെടുത്തു. ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേരിലാണ് മയ്യിൽ പോലീസ് കേസെടുത്തത്.
ഭാര്യ സി.പി. റംസീനയും മകളും താമസിക്കുന്ന അസ്മ മൻസിലിൽ എന്ന വീട്ടിലേക്കാണ് ഇയാൾ കാർ ഇടിച്ച് കയറ്റിയത്. വീടിന് പിറകിലെ ഇരുമ്പ് ഗ്രിൽ തകർത്ത് അടുക്കളയിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് സംഭവം. സാജിദ് തുടർന്ന് റംസീനയുടെ മാതാവ് സി.പി. അസ്മയെ മർദിക്കുകയും വീടിന്റെ ജനാലകളും അലമാരകളും കമ്പിപ്പാര ഉപയോഗിച്ച് തകർക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. നേരത്തെ കേസിലകപ്പെട്ട് സാജിദ് ജയിലായതോടെയാണ് റംസീന സ്വന്തം വീട്ടിലേക്ക് താമസം മാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]