

സാധാരണക്കാരെ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോകും; ഇറാനിലെയും കുവൈത്തിലെയും ആശുപത്രിയിലെത്തിച്ച് അവയവ വില്പന; അന്താരാഷ്ട്ര തലത്തില്‍ പ്രവർത്തിക്കുന്ന അവയവക്കടത്ത് സംഘത്തിന്റെ മുഖ്യകണ്ണിയായ തൃശ്ശൂര്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍ ; കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടന്ന് പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: വിദേശത്തേക്ക് ആളുകളെ കടത്തികൊണ്ടുപോയി അവയവ വില്പന നടത്തുന്ന സംഘത്തിന്റെ മുഖ്യകണ്ണി പിടിയില്‍.തൃശ്ശൂർ സ്വദേശി സബിത്താണ് കൊച്ചിയില്‍ പിടിയിലായത്.
ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിദേശത്തുനിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇയാളുടെ ഫോണില്‍നിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവർത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്റെ ഏജന്റാണ് സബിത്ത്.
സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്തുകൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. അവിടെവെച്ച് ഒരു ആശുപത്രിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. പൊലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടന്നിട്ടുണ്ട്.
അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് നാസർ എന്നാണ് പൊലീസ് പറയുന്നത്. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്.
ആദ്യം നെടുമ്ബാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസർ അറസ്റ്റിലായിരിക്കുന്നത്.
അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്നും പൊലീസ് അനുമാനിക്കുന്നു. അങ്ങനെയെങ്കില്‍ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേർ കുടുങ്ങുമെന്ന് തന്നെയാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]