
ഗ്രാമീണർ സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം: ഗവർണർ ആനന്ദബോസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊൽക്കത്ത∙ പാവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗ്രാമീണർ സർവതും നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ ഭയന്നുകഴിയുന്ന കാഴ്ച ഹൃദയഭേദകമാണെന്നും പരിഷ്കൃതസമൂഹത്തിന് അത് കണ്ടുനിൽക്കാനാവില്ലെന്നും ബംഗാൾ ഗവർണർ . അക്രമബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും രണ്ടു ദിവസത്തെ സന്ദർശനം നടത്തിയ ഗവർണർ, ആക്രമണത്തിന് ഇരയായവരുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നും അവരുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും വ്യക്തമാക്കി.
‘ദുരിതാശ്വാസ ക്യാംപുകളിൽ കണ്ടതും കേട്ടതും അതിദാരുണമായ, അവിശ്വസനീയമായ കാര്യങ്ങളാണ്. ഇത് ബംഗാളിന് മാത്രമല്ല രാജ്യത്തിനാകെത്തന്നെ അപമാനകരമാണ്. അക്രമം എന്ത് വില കൊടുത്തും തടയും. അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരും. അക്രമബാധിതരായ മുഴുവൻപേരെയും അവിടെത്തന്നെ പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാകും. ജനജീവിതം സാധാരണ നിലയിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളും വിവിധ ഏജൻസികളുമായി ഏകോപിപ്പിച്ച് സമഗ്രമായ അടിയന്തര ആക്ഷൻ പ്ലാൻ തയാറാക്കും – ആനന്ദബോസ് മാധ്യമങ്ങളോട് പറഞ്ഞു. ഷംഷേർഗഞ്ചിലെ ജാഫ്രാബാദിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെയും ഗവർണർ സന്ദർശിച്ചു. കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം, സ്ഥിരമായ ബിഎസ്എഫ് ക്യാംപ് അടക്കമുള്ള ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധയിൽകൊണ്ടുവരുമെന്നും ഗവർണർ പറഞ്ഞു.