
ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കട്ടേയെന്ന് പൊലീസ്; കുടുംബത്തോട് ആലോചിച്ച് പറയാമെന്ന് ഷൈൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ലഹരിക്കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ നടൻ ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ആരാഞ്ഞ് . ലഹരി ഉപയോഗം ഷൈൻ ടോം ചാക്കോ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.
കുടുംബത്തോടു കൂടി ആലോചിച്ചു തീരുമാനം അറിയിക്കാമെന്നാണ് ഇതിനോട് ഷൈൻ പ്രതികരിച്ചത്. കഴിഞ്ഞവർഷം കൂത്താട്ടുകുളത്തുള്ള ലഹരിവിമുക്ത കേന്ദ്രത്തിൽ ഷൈനിനെ പിതാവ് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 12 ദിവസം കഴിഞ്ഞപ്പോൾ ഷൈൻ അവിടെനിന്ന് സ്വമേധയാ ഇറങ്ങിവന്നു. ഷൈനിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കൂ.
നാളെ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ഷൈൻ ടോം ചാക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റ്, ഫോൺ കോൾ, യുപിഐ ഇടപാട് എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും നാളത്തെ ചോദ്യം ചെയ്യൽ. കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. ലഹരി ഇടപാടുമായി ഷൈൻ ബന്ധപ്പെട്ടിട്ടുള്ള ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ശ്രമം. സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിക്കാനും സാധ്യതയുണ്ട്.