
‘മുനമ്പത്ത് ഭിന്നതയുണ്ടാക്കരുത്; ആശാവർക്കർമാർക്ക് 100 രൂപയെങ്കിലും കൂട്ടി നൽകണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ഈസ്റ്റർ ദിന സന്ദേശത്തിൽ മുനമ്പവും ആശാ സമരവും പരാമർശിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കേരളത്തിൽ മതസ്പർധയുണ്ടാകാനുള്ള സാഹചര്യമുണ്ടാകുന്നുണ്ട് എന്നും മുനമ്പത്തെ ജനങ്ങൾക്ക് പ്രത്യാശയുണ്ടാകണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
‘‘ആശാവർക്കർമാർ നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ വീട്ടമ്മമാരാണ്. അവരുടെ ജീവിതത്തിനായി ചുരുങ്ങിയ ഒരു തുകയെങ്കിലും നൽകണം. ഒരു ദിവസം 230 രൂപ കൊണ്ട് അവർക്ക് ജീവിക്കാനാകില്ല. അതിൽ 100 രൂപയെങ്കിലും കൂട്ടിക്കിട്ടണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. പക്ഷേ, അതിനെതിരെ മുഖംതിരിക്കുന്ന നടപടി സർക്കാർ പുനഃപരിശോധിക്കണം. മുനമ്പം പ്രദേശത്ത്, സൗഹാർദമായി ജീവിക്കുന്ന മതങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചികമാണ്. അവർക്ക് പ്രത്യാശയുണ്ടാകണം.’’–കാതോലിക്കാ ബാവ പറഞ്ഞു.