
കൊച്ചി: സൂത്രവാക്യം സിനിമയുടെ സെറ്റില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലും സിനിമയുടെ അണിയറ പ്രവര്‍ത്തകർ ഇന്നലെ കൊച്ചിയിൽ പറഞ്ഞ കാര്യങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ. നാളെ ഫിലിം ചേമ്പറിനു മുന്നില്‍ ഇരു ഭാഗത്തിന്റെയും മൊഴികൾ നിർണായകമാകും. അഞ്ച് ദിവസം മുന്‍പ് വിന്‍സി അലോഷ്യസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു വിൻസിയുടെ നിർണായക വെളിപ്പെടുത്തൽ.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍ താന്‍ നേരിട്ട ദുരനുഭവം സംവിധായകന് ഉള്‍പ്പെടെ എല്ലാവര്ക്കും വ്യക്തമായി അറിയാമായിരുന്നു. കാരണക്കാരനായ നടനുമായി ഈ പ്രശ്നം സംവിധായകന് സംസാരിക്കുകപോലും ചെയ്തു. ആ ഒരു നടനെ വച്ച് സിനിമ തീര്‍ക്കേണ്ട അവസ്ഥയും താന്‍ കണ്ടെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു.
എന്നാല്‍ സംഭവത്തെ കുറിച്ച് അറിയുകയേ ഇല്ലായിരുന്നുവെന്നും വിന്‍സി സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നുമായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ അപമര്യാദയായി പെരുമാറിയ നടനോട് ഇന്റേണല്‍ കമ്മറ്റി അംഗം താക്കീത് ചെയ്തെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് വിന്‍സി പറഞ്ഞത്. ഫലത്തില്‍ സംവിധായകനും നിര്‍മാതാവും പറയുന്നതിലും വിന്‍സി പറയുന്നതും തമ്മില്‍ കാര്യമായി പൊരുത്തക്കേടുകകളുണ്ട്. നാളെ ചേമ്പറിന് മുന്നില്‍ നടക്കുന്ന തെളിവെടുപ്പില്‍ ഇത് നിര്‍ണായകമാവും.
ഇതിനിടെ, സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ. പ്രമുഖരായ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്നും ഷൈനിന്റെ മൊഴി. പരിശോധനകൾ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സെറ്റുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും ഷൈൻ പൊലീസിന് മൊഴി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]