കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചത്.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. 15 വിദ്യാർത്ഥികൾ പിടിച്ചു കൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.കുട്ടിയെ സ്കൂൾ ബസ്സിൽ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല.
മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മർദ്ദനമെന്നു പരാതി. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

