
വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം; ഒരാഴ്ചത്തെ പഴക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ വൈക്കം വെള്ളൂർ ഇറുമ്പയത്ത് . ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാണ്ട് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. വയോധിക ദമ്പതികളും മകനുമാണ് വീട്ടിൽ താമസിക്കുന്നത്.
-
Also Read
ദമ്പതികൾ ബന്ധുവീട്ടിൽ പോയി തിരികെ എത്തിയപ്പോഴാണ് മൃതദേഹം വീടിന്റെ തിണ്ണയിൽ കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. ഇവരുടെ മകന്റേതു തന്നെയാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മകൻ ആരോടും അധികം സംസാരിക്കാറില്ലെന്നും തങ്ങളെ പോലും ഫോൺ ചെയ്യാറില്ലെന്നുമാണ് മാതാപിതാക്കൾ പറഞ്ഞത്.