
ചെന്നൈ: തമിഴ്നാട് സർക്കാരിന്ർറെ മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാക് ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിലെ തുടർ നടപടികൾ തിങ്കളാഴ്ച വരെ വിലക്കി മദ്രാസ് ഹൈക്കോടതി. കാരണം വ്യക്തമാക്കാതെ ടാസ്മാക ജീവനക്കാരെ അന്യായമായി മണിക്കൂറുകൾ തടഞ്ഞുവച്ചെന്ന പരാതി ഭയാനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇഡി റെയ്ഡിനെതിരെ
സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ വാക്കാൽ പരാമർശം .
വനിതകൾ അടക്കം ജീവനക്കാരെ 60 മണിക്കൂറോളം അന്യായമായി തടഞ്ഞുവച്ചെന്ന സർക്കാർ വാദം ഇഡി നിഷേധിച്ചു.തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് സർക്കാർ മറുപടി നൽകി.സിസിടിവി ദൃശ്യങ്ങൾ കോടതിക്കും കാണണമെന്നും , 24 മണിക്കൂറിനുള്ളിൽ ഇഡി സത്യവാങ്മൂലം നൽകണമെന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. മൂന്ന് ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ 1000 കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് ഇഡി വാദം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net