
ഭക്ഷണം, പാർപ്പിടം, വസ്ത്രം ഒരാൾക്ക് അടിസ്ഥാനപരമായി വേണ്ടുന്ന സൗകര്യങ്ങളാണ് അല്ലേ? ഭക്ഷണവും വസ്ത്രവും എങ്ങനെയെങ്കിലും കണ്ടെത്തിയാലും സ്വന്തമായി ഒരു വീടില്ലാത്ത അനേകം ആളുകൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഈ 12 -കാരിയുടെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. അവൾക്ക് ഈ പ്രായത്തിൽ തന്നെ ഒരു ‘വീടു’ണ്ട്. അത് പണിതു കൊടുത്തത് അവളുടെ മാതാപിതാക്കളാണ്.
അടുത്തിടെയാണ്, ബ്രിട്ടനിൽ നിന്നുള്ള ഒരു സ്ത്രീ തൻ്റെ 12 വയസ്സുള്ള മകൾക്ക് സ്വന്തമായി ഒരു ‘അപ്പാർട്ട്മെൻ്റ്’ ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കാൻ വേണ്ടി മാതാപിതാക്കൾ തന്നെയാണ് ആ അപ്പാർട്ട്മെൻ്റ് ഉണ്ടാക്കിയത് എന്നും അവർ പറയുന്നു.
ഓഡ്രി ബാർട്ടൺ എന്ന യുവതിയാണ് തൻ്റെ മകൾക്കായി ഒരു പ്രത്യേക താമസസ്ഥലം ഒരുക്കിയതായി വെളിപ്പെടുത്തിയത്. ഈ ‘വീട്’ ശരിക്കും അവരുടെ ഗാരേജിന് മുകളിലുള്ള ഒരു ഭാഗമാണ്. എന്നാൽ, ഒരു അപ്പാർട്ട്മെൻ്റിനോട് സാമ്യമുള്ള രീതിയിലാണ് ഇത് പണിതിരിക്കുന്നതും അലങ്കരിച്ചിരിക്കുന്നതും. 21 ലക്ഷം രൂപയിലധികം ചെലവഴിച്ചാണത്രെ ഇത് അവർ ഒരു അപാർട്മെന്റ് പോലെയാക്കി മാറ്റിയിരിക്കുന്നത്. ഒരു കുളിമുറി, അടുക്കള, വേറെത്തന്നെ ഹീറ്റിംഗ്, കൂളിംഗ് സംവിധാനം എന്നിവയെല്ലാം ഇതിനകത്ത് ഉണ്ട് എന്നും അവർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എങ്ങനെ ഒറ്റയ്ക്ക് ജീവിക്കാം എന്ന് മകളെ പഠിപ്പിക്കാനാണത്രെ അവർ ഈ വീട് പണിതിരിക്കുന്നത്. ഈ ‘വീട്ടി’ലെ ക്ലീനിംഗ് അടക്കം കാര്യങ്ങളെല്ലാം ദിവസവും ചെയ്യേണ്ടത് മകളാണ്. രണ്ട് മാസത്തിൽ ഒരിക്കൽ അവളുടെ അമ്മ വന്ന് എല്ലാം ഒന്ന് വൃത്തിയാക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്ക് എന്തെങ്കിലും സഹായത്തിന് താൻ ചെല്ലാറുണ്ട് എന്നും അമ്മ പറയുന്നു.
താൻ മകളുടെ ‘വീട്’ വൃത്തിയാക്കുന്ന വീഡിയോയും അമ്മ ഷെയർ ചെയ്തിട്ടുണ്ട്. എന്തായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകൾ നൽകിയതും.
ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില് നിന്നൊരു വീഡിയോ..!