
ഹോട്ടലുകളിൽ താമസിക്കേണ്ട സാഹചര്യം വരുമ്പോൾ മിക്കവരും പേടിക്കുന്ന കാര്യം ഒളിക്യാമറകളെയാണ്. മുറിയിലെ ലൈറ്റിലോ ഫാനിലോ എന്നുവേണ്ട ചിലപ്പോൾ ടിവിയുടെ മുകളിൽ വരെ ക്യാമറ വച്ചിരിക്കാം. ഇത്തരത്തിലുള്ള ഒളിക്യാമറകളെ കണ്ടെത്താൻ പല തരത്തിലുള്ള ആപ്പുകളുണ്ട്. എന്നാൽ ഇത് എത്രത്തോളം ഒളിക്യാമറകളെ കണ്ടെത്താൻ സഹായിക്കുമെന്ന പറയാനാകില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും?
ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ചൈനക്കാരിയായ യുവതി. സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് യുവതിക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. അതിനാൽത്തന്നെ കയർ അടക്കമുള്ള സാധനങ്ങളുമായാണ് യുവതി എത്തിയത്. തുടർന്ന് മുറിയിൽ ഒരു താൽക്കാലിക ടെന്റ് നിർമ്മിച്ചു.
ഹോട്ടൽ മുറികളിൽ ഒളിക്യാമറകൾ കണ്ടെത്തുന്ന സംഭവങ്ങൾ തുടർക്കഥയായതോടെയാണ് യുവതി ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. വിഷയം സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് തന്നെ വൈറലായി.
‘ഈ സ്ത്രീ ക്രീയേറ്റീവും ബുദ്ധിമതിയുമാണ്. സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർഗം അവൾ കണ്ടെത്തി.’- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചിലർ ഇത്തരം ടെന്റുകളുടെ പരിമിതികളെക്കുറിച്ച് ചൂണ്ടിക്കാണിച്ചു. ‘ഇതൊരു നല്ല ആശയമാണ്, എന്നാൽ കുളിമുറിയിലോ ഷവറിലോ ഉള്ള ഒളിക്യാമറയുടെ കാര്യമോ?’- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇത് പൂർണമായ പരിഹാരമല്ലെങ്കിലും മറഞ്ഞിരിക്കുന്ന ക്യാമറകളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകളിലേക്കാണ് ഇത്തരമൊരു സംഭവം വിരൽ ചൂണ്ടുന്നതെന്നാണ് മറ്റൊരു കമന്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]