
റീ റിലീസ് ട്രെന്‍ഡില്‍ മറ്റൊരു ചിത്രം കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു. ചേരന്റെ രചനയിലും സംവിധാനത്തിലും 2004 ല്‍ പുറത്തെത്തിയ തമിഴ് ചിത്രം ഓട്ടോഗ്രാഫ് ആണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുന്നത്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായക കഥാപാത്രമായ സെന്തില്‍ കുമാറിനെ അവതരിപ്പിച്ചതും ചേരന് ആയിരുന്നു. ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള അവാര്‍ഡുകളുമൊക്കെ നേടിയ ചിത്രമാണിത്.
ഒരു പുതിയ ട്രെയ്ലറിനൊപ്പമാണ് റീ റിലീസിന്റെ കാര്യം അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, ആര് പാര്ഥിപന്, ലോകേഷ് കനകരാജ്, പ്രസന്ന, സ്നേഹ, ശശികുമാര്‍, പാണ്ഡിരാജ്, സമുദ്രക്കനി, പാ രഞ്ജിത്ത്, ആരി അര്ജുനന്. ചിമ്പുദേവന്, വിജയ് മില്‍ട്ടണ്‍ തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ട്രെയ്ലര് പങ്കുവെച്ചുകൊണ്ടാണ് റീ റിലീസ് പ്രഖ്യാപനം എത്തിയത്. ഡ്രീം തിയറ്റേഴ്സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചതും ചേരന് ആയിരുന്നു. തന്റെ വിവാഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ക്ഷണിക്കാനായി സെന്തില്‍ കുമാര്‍ എന്ന നായക കഥാപാത്രം ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. ഒരു പരസ്യ ഏജന്‍സി നടത്തുകയാണ് ഇദ്ദേഹം. ഈ യാത്രയ്ക്കിടെ മുന്‍കാല ജീവിതത്തില്‍ നിന്ന് പലരെയും അദ്ദേഹം കണ്ടുമുട്ടുന്നു. തന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച മൂന്ന് സ്ത്രീകളെക്കുറിച്ച് ഓര്‍ക്കാനും ഈ യാത്ര ഇടയാക്കുന്നു.
Very happy to unveil the Trailer of @CheranDirector‘s #Autograph ❤️❤️
My lovely wishes to you sir and the entire team for the Re-release 🤗@actress_Sneha #Gobika #Mallika #Kaniga #Rajesh @dop_ravivarman @vijaymilton #DwaRaghanath #SangiMahendra #Bharadhwaj #SabeshMurali… pic.twitter.com/ccHoW1Bhsc
— Lokesh Kanagaraj (@Dir_Lokesh) February 19, 2025
ഗോപിക, സ്നേഹ, മല്ലിക, കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച ജയപ്രിയ ചിത്രം, മികച്ച ഗായിക, മികച്ച വരികള്‍ എന്നീ വിഭാഗങ്ങളില്‍ ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി.
ALSO READ : പുതുമുഖങ്ങള്‍ ഒരുമിക്കുന്ന റൊമാന്റിക് കോമഡി; ചിത്രീകരണം മാര്‍ച്ച് 1 ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]