
ഇടുക്കി: ഇടുക്കി മറയൂരിൽ റിട്ടയേഡ് എസ്ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അരുൺ ഒളിവിൽ.
തമിഴ്നാട്ടിൽ എസ ഐ ആയിരുന്ന പി ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അരുണിനെ കണ്ടെത്താൻ മറയൂർ പൊലീസ് തിരച്ചിൽ തുടങ്ങി. മറയൂർ സർക്കാർ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. ആശുപത്രിയിൽ എത്തിക്കും മുമ്പേ ലക്ഷ്മണൻ മരിക്കുകയായിരുന്നു.
ഇന്റർനെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുൺ. അരുണിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ്
പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റു കുടുംബ പ്രശ്നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Last Updated Feb 20, 2024, 7:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]