
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പദവികളിൽ മാറ്റം. മന്ത്രിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് പദവിയിൽ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. ലേബര്‍ കമ്മീഷണറായ കെ വാസുകിക്ക് തൊഴിൽ വകുപ്പിന്റെ അധിക ചുമതല നൽകി.
സൗരഭ് ജയിൻ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയാവും. മൈനിങ്, ജിയോളജി, പ്ലാന്റേഷൻ, കയര്‍, ഹാന്റ്ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. ഇദ്ദേഹത്തിന് റെയിൽവെ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടൽ മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെ കമ്മീഷണര്‍ ചുമതലയും നൽകി. കെ വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറി പദവിക്ക് പുറമെ, ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി വഹിക്കും. അര്ജ്ജുൻ പാണ്ഡ്യനാണ് പുതിയ ലേബര്‍ കമ്മീഷണര്‍.
Last Updated Feb 19, 2024, 9:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]