ഇന്‍ഡോര്‍: വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഷിത് റാണ. അനുഷ്ക ശർമ്മയെ ആദ്യമായി കണ്ടപ്പോൾ ‘മാഡം’ എന്ന് അഭിസംബോധന ചെയ്ത റാണയെ കോലി തിരുത്തിയതാണ് താരം വെളിപ്പെടുത്തിയത്.
‘മാഡം’ എന്ന് വിളിക്കേണ്ടെന്നും ഭാബി’ എന്ന് വിളിച്ചാൽ മതിയെന്നും കോലി തമാശയായി പറഞ്ഞുവെന്ന് ഹര്‍ഷിത് പറഞ്ഞു. കളി കഴിഞ്ഞപ്പോള്‍ എന്റെ ദേഹത്ത് ഷാംപെയിന് പൊട്ടിച്ചൊഴിച്ചവനാണ് ഇവനെന്നും എന്നിട്ടാണ് ഇപ്പോള്‍ മാഡമെന്ന് വിളിക്കുന്നതെന്നും കോലി അനുഷ്കയോട് പറഞ്ഞു.
കളിക്കളത്തിന് പുറത്ത് വളരെ രസകരമായി പെരുമാറുന്ന വ്യക്തിയാണ് കോലിയെന്നും റാണ മെന്‍ എക്സ് പിക്ക് നല്കിയ അഭിമുഖത്തിൽ ഓർത്തെടുത്തു. വിരാട് കോലിയെയും ഹാർദിക് പാണ്ഡ്യയെയും കുറിച്ച് നേരത്തെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും റാണ മനസ് തുറന്നു.
ടിവിയിൽ മാത്രം കണ്ട് പരിചയമുള്ളതിനാൽ ഇരുവരും വളരെ ഗൗരവക്കാരും ദേഷ്യക്കാരുമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ നേരിട്ട് കണ്ടപ്പോൾ അവർ വളരെ തമാശക്കാരാണെന്നും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുവരാണെന്നും മനസിലായെന്നും റാണ പറഞ്ഞു.
2024 നവംബറിൽ പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു ഹർഷിത് റാണയുടെ ടെസ്റ്റ് അരങ്ങേറ്റം. കോലിയുടെ അവസാന ടെസ്റ്റ് പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു കാര്യമാണെന്നും ഹര്‍ഷിത് റാണ കൂട്ടിച്ചേർത്തു.
ഇന്ത്യൻ കുപ്പായത്തിൽ ഇതിനകം രണ്ട് ടെസ്റ്റുകളും 13 ഏകദിനങ്ങളും ആ ടി20 മത്സരങ്ങളും കളിച്ച റാണ ന്യൂസിലന്‍ഡിനെതരായ ഏകദിന പരമ്പരയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി പേസ് ഓൾറൗണ്ടറായി വളരുകയാണ്. തന്റെ അരങ്ങേറ്റ മത്സരത്തിന് ശേഷം വിരാട് കോലിക്കൊപ്പം എടുത്ത ചിത്രം താൻ എന്നും വിലമതിക്കുന്ന ഒന്നാണെന്നും ഹർഷിത് റാണ അഭിമുഖത്തില്‍ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

