
ദിവസവും ഒരല്പം പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് പതിവാക്കൂ, കാരണം.
കറികളിൽ മണവും രുചിയും കൂട്ടാൻ ചേർത്ത് വരുന്ന ഒരു ചേരുവകയാണ് പെരുംജീരകം. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം.
ദിവസവും ഒരല്പം പെരുംജീരകം ചവച്ചരച്ച് കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു.
സ്ത്രീകളിലെ ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ പെരുംജീരകം സഹായിക്കുന്നു. ആർത്തവദിവസങ്ങളിൽ ഒരു നുള്ള് പെരുംജീരകം ചവച്ചരച്ച് കഴിക്കുക.
പെരുഞ്ചീരകത്തിലെ ഫൈറ്റോഈസ്ട്രജനുകള്‍ കോശങ്ങളുടെ അസാധാരണമായ മാറ്റങ്ങള്‍ തടഞ്ഞ് ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാൻ സഹായിക്കുന്നു.
മുലയൂട്ടുന്ന അമ്മമാർ ദിവസവും അൽപം പെരുംജീരകം കഴിക്കുക. മുലപ്പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാനും പെരുഞ്ചീരകം ഏറെ നല്ലതാണ്.
മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങൾ നിയന്ത്രിക്കുവാനും പെരുംജീരകം സഹായിക്കും. ദഹന പ്രക്രിയ സുഗമമാക്കുന്നതിലൂടെ പെരുംജീരകം ശരീരത്തിലെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കും.
ആസ്ത്മ, സൈനസ്, കഫക്കെട്ട് എന്നിവ നിയന്ത്രിക്കുവാനും പെരുംജീരകം സഹായകമാണ്. ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ സൈനസ് ഉള്ളവർ ഭക്ഷണത്തിൽ പെരുംജീരകം ചേർക്കുക.
പെരുംജീരകത്തിൽ പൊട്ടാസ്യം കൂടുതലായതിനാൽ ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]