കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറിയതിൽ മനം നൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു. വർക്കല കല്ലമ്പലത്താണ് സംഭവം.
ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിശ്രുത വധുവിന്റെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്.
കൊല്ലം സ്വദേശിയായ യുവാവാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.
ജനുവരി ഒന്നിനാണ് വിവാഹം നിശ്ചയിച്ചത്. സംഭവത്തിൽ കല്ലമ്പലം സ്വദേശി സുനിൽ അടക്കം 8 പേർക്ക് എതിരെ കേസ് എടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

