
ബെംഗളൂരു: 26കാരിയായ യുവതിയുടെ ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് അശ്ലീല വീഡിയോയുടെയും സന്ദേശങ്ങളുടെയും പ്രവാഹം. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. വാട്സ് ആപ്പിലേക്കാണ് അശ്ലീല വീഡിയോ എത്തിയത്. സംഭവത്തിന് പിന്നാലെ യുവതി മാനസികമായി തകർന്നെന്നും പ്രതിക്കായി തിരച്ചിൽ ഊർജിമാക്കിയെന്നും പൊലീസ് അറിയിച്ചു. ഡിസംബർ 14ന് ബെംഗളൂരുവിലാണ് സംഭവം.
ആദ്യം യുവതിയുടെ ഫോണിലേക്ക് വാട്സ് ആപ്പ് വഴി മെസേജ് വന്നു. അയച്ചയാളുടെ നമ്പർ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ ആരാണെന്ന് അന്വേഷിച്ച് യുവതി മറുപടി അയച്ചു. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം, ഈ നമ്പറിൽ നിന്ന് അശ്ലീല സന്ദേശങ്ങളും പോൺ വീഡിയോകളും അയയ്ക്കാൻ തുടങ്ങി.സന്ദേശങ്ങൾ നിറഞ്ഞതോടെ, നമ്പറിന്റെ ഉടമയാരാണെന്നറിയാൻ യുവതി ശ്രമം തുടങ്ങി. പലതവണ ശ്രമിച്ചിട്ടും വ്യക്തിത്വം വെളിപ്പെടുത്തിയില്ല. ഇത്തരം സന്ദേശങ്ങൾ അയക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഈ നമ്പറിൽ നിന്ന് വീഡിയോ കോളും വരാൻ തുടങ്ങി. വീഡിയോ കോൾ അറ്റൻഡ് ചെയ്തപ്പോൾ വിളിച്ചയാൾ തന്റെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തു.
തുടർച്ചയായി വീഡിയോ കോളുകൾ വിളിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും സ്വകാര്യഭാഗങ്ങളുടെ ഫോട്ടോകളും പോൺ വീഡിയോകളും അയയ്ക്കാൻ തുടങ്ങിയതോടെയാണ് യുവതി ഡിസംബർ 16ന് പൊലീസ് സമീപിച്ചത്. പ്രതിയെ പിടികൂടാനാണ് നമ്പര് ബ്ലോക്ക് ചെയ്യാതിരുന്നതെന്നും പൊലീസ് പറഞ്ഞു.
യുവതി പൊലീസിന് മുന്നിൽ മൊഴി കൊടുത്ത സമയത്തടക്കം ഇയാൾ ചൈൽഡ് പോൺ വീഡിയോയും സന്ദേശവും അയച്ചു. ഈ നമ്പർ സ്വിച്ച് ഓഫാണെന്നും മറ്റെന്തോ മാർഗമുപയോഗിച്ചാണ് ഇയാൾ സന്ദേശങ്ങൾ അയക്കുന്നതെന്നും പൊലീസ് പറഞ്ഞു. ആരെയും സംശയമില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആവശ്യമെങ്കിൽ സൈബർ വിദഗ്ധരുടെ സഹായം തേടുമെന്ന് പൊലീസ് വ്യക്തമാക്കി. പോക്സോ നിയമത്തിലെ സെക്ഷൻ 15 പ്രകാരവും ഐപിസി മറ്റ് വകുപ്പുകൾ പ്രകാരവും അഡുഗോഡി പൊലീസ് കേസെടുത്തു. പരാതി നൽകിയതിന് ശേഷവും യുവതിക്ക് അശ്ലീല സന്ദേശങ്ങൾ ലഭിച്ചിരുന്നു.
Last Updated Dec 19, 2023, 12:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]