

എന്റെ ഹൃദയത്തില്‍ നീ ഒരു വലിയ വിള്ളല്‍ ഉണ്ടാക്കിയാണ് മോളെ പൊയ്പോയത് . ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല;മകളുടെ പിറന്നാള്‍ ദിനം ചിത്ര പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറൽ ആകുന്നത്
സ്വന്തം ലേഖിക
മലയാളികളുടെ എക്കാലത്തെയും പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാല്‍ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് തന്റെ മകൾ.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കരുന്നിനെ എട്ടാം വയസില്‍ വിധി തട്ടി എടുക്കുകയായിരുന്നു .
മകളുടെ പിറന്നാള്‍ ദിനം ചിത്ര പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. എന്റെ ഹൃദയത്തില്‍ നീ ഒരു വലിയ വിള്ളല്‍ ഉണ്ടാക്കിയാണ് മോളെ പൊയ്പോയത് . ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതല്‍ കൂടുതല്‍ മിസ് ചെയ്യുകയാണ്- എന്നും ചിത്ര കുറിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജീവന് തുല്യം സ്നേഹിച്ച മകളെ അപ്രതീക്ഷിതമായി ദൈവം തിരിച്ച് വിളിച്ചപ്പോള്‍ അത് സത്യമാണോ ദുസ്വപ്നമാണോ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലുള്ള ഒരു മരവിപ്പായിരുന്നു തനിക്കെന്ന് ചിത്ര ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവള്‍ക്ക് സമ്മാനമായി കിട്ടിയ കുഞ്ഞുടുപ്പുകള്‍ ഇന്നും തന്റെ അലമാരയില്‍ ഇന്നും സൂക്ഷിക്കുന്നു എന്നും താരം പറഞ്ഞിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]