തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്വെയർ-ഹാർഡ്വെയർ രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്), 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ലാടെക്ക് സോഫ്റ്റ്വെയർ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഉയർന്ന നിലവാരത്തിൽ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനും ടൈപ്പ് സെറ്റിംഗിനും ഉപയോഗിക്കുന്ന പ്രസിദ്ധീകരണ സോഫ്റ്റ്വെയറാണ് ലാടെക്ക്.
വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർക്കായി സംഘടിപ്പിക്കുന്ന കോഴ്സ് ഡിസംബർ 15 മുതൽ 23 വരെ ഓൺലൈനായി നടക്കും. എട്ട് പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെ രണ്ട് മണിക്കൂർ വീതമുള്ള സെഷനുകളായാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പ്രവേശനം ലഭിക്കും. രജിസ്ട്രേഷൻ ഫീസായി 1200 രൂപ അടയ്ക്കണം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://icfoss.in/event-details/217 എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം. അപേക്ഷകൾ സമർപ്പിക്കേണ്ട
അവസാന തീയതി ഡിസംബർ 11. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട
നമ്പറുകൾ: +91 7356610110, +91 2700012 / 13, +91 471 2413013, +91 9400225962. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

